Advertisements
|
ബെല്‍ഫാസ്ററില്‍ സീറോ മലബാര്‍ ബൈബിള്‍ ഫെസ്ററ് മഹനീയമായി
സണ്ണി തോമസ് കട്ടപ്പന
ബെല്‍ഫാസ്ററ്:നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകല്‍പ്പൂരമായ ബൈബിള്‍ ഫെസ്ററ് മാര്‍ച്ച് 8 ന് ബെല്‍ഫാസ്ററിലെ ഓള്‍ സെയിന്റ്സ് കോളജില്‍ നടത്തി.
രാവിലെ പത്തുമണിക്ക് ബെല്‍ഫാസ്ററ് റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. ഉല്‍ഘാടന ചടങ്ങില്‍ ബൈബിള്‍ ഫെസ്ററ് ഡയറക്ടര്‍ ഫാദര്‍ ജെയിന്‍ മന്നത്തുകാരന്‍, ഫാ.അനീഷ് വഞ്ചിപ്പാറയില്‍, ഫാ.ജോഷി, ഫാ. സജി, ഫാ.ജോ പഴേപറമ്പില്‍, ബൈബിള്‍ ഫെസ്ററ് കോര്‍ഡിനേറ്റര്‍ മാരായ ബാബു ജോസഫ്, രാജു ഡെവി, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്ററര്‍ കുഞ്ഞുമോന്‍ ഇണ്ടികുഴി,റീജിയണല്‍ ട്രസ്ററീ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ്, പി ആര്‍ ഓ ആനന്ദ് ജോസഫ്, മറ്റു റീജിയണല്‍ കൗണ്‍സില്‍ അംഗങ്ങ ങ്ങളായ മോന്‍സി തോമസ്, സോജന്‍ സെബാസ്ററ്യന്‍, ജ്യോതിസ് ചെറിയാന്‍ ബൈബിള്‍ ഫെസ്ററ് സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മലയാളി കലാമേളയാണ് നൂറുകണക്കിന് ആസ്വാദകര്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടത്. ബൈബിള്‍ അധിഷ്ഠിതമായിരുന്നു കലാമേളയെങ്കിലും മാത്സര്യം നല്‍കിയ വീര്യം, അവതരണ മികവും കലാമൂല്യവും നിലവാരവും ഏറെ ഉയര്‍ത്തിപ്പിടിച്ചു. പലരും പ്രവാസ ജീവിതത്തിന് മുന്‍പ് അഴിച്ചു വച്ച ചിലങ്കയും ചായവും ഒരിക്കല്‍ കൂടി എടുത്തണിഞ്ഞു.
അരങ്ങിലെത്തിയ കലാകാരികളുടെ നൃത്തം മിഴിവാര്‍ന്ന ആടയാഭരണങ്ങളും മികവാര്‍ന്ന ചുവടുകളും നിരന്തര പരിശീലനം മൂലം നേടിയ ചടുലതയും താളവും കൊണ്ട് ഒന്നിനൊന്നു മികച്ചു നിന്നു. ഗാനാലാപന വീഥിയില്‍ വന്നതൊക്കെയും മികവിന്റെ ഈണവും താളവും ശ്രുതിയും ആയിരുന്നു. കുട്ടികളും മുതിര്‍ന്നവരും വിവിധ മല്‍സര ഇനങ്ങളില്‍ പങ്കെടുത്തു. .ചിത്ര രചനയിലും ഏകാഭിനയത്തിലും സര്‍ഗശേഷിയുള്ള കുട്ടികള്‍ മാറ്റുരച്ചു. കൊച്ചു കുട്ടികള്‍ക്കായി നടതിയ കളറിംഗില്‍ പോലും പുത്തന്‍ പ്രതിഭകളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന രചനകള്‍ ഉണ്ടായി. സ്കിറ്റ് മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ടവയെല്ലാം സാങ്കേതികത്വവും അഭിനയ ചാരുതയും ആശയ സമ്പുഷ്ടത കൊണ്ടും ചിന്തോദ്ദീപകവും ആസ്വാദ്യ കരവും ആയിരുന്നു. പ്രവാസ ജീവിതത്തിലും മലയാള നാടിന്റെ കലയും സംസ്ക്കാരവും ഒളിമങ്ങാതെ തെളിമയോടെ കാത്തു സൂക്ഷിക്കുവാന്‍ ഇത്തരം വേദികള്‍ അനിവാര്യമെന്ന് അടിവരയിടുന്നതായിരുന്നു ഈ കലാമേള. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി നടത്തി വരുന്ന കലയുടെ ഈ മഹോത്സവം ഓരോ വര്‍ഷം ചെല്ലുന്തോറും ഏറേ ജനപ്രിയമായി മാറുന്നു എന്നതാണ് വന്‍ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 7 ഇടവകകളായി പരന്നു കിടക്കുന്ന സീറോ മലബാര്‍ കാത്തലിക് സമൂഹത്തിലെ കലാകാരന്മാരും കലാകാരികളുമായ വിവിധ പ്രായക്കാര്‍ അണിനിരന്ന മേളയില്‍ വിധി കര്‍ത്താക്കള്‍ ആയും പരിശീലകരായും കേരളത്തിലെ സ്കൂള്‍ ~ യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മുന്‍കാല വിജയികള്‍ അണിനിരന്നതു കലാമേളയുടെ ഔന്നത്യം വിളിച്ചോതി. വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി. വൈകുന്നേരത്തോടെ പരിപാടികള്‍ ഭംഗിയായി അവസാനിച്ചു. |
|
- dated 11 Mar 2025
|
|
Comments:
Keywords: Europe - Otta Nottathil - bible_fest_syro_malabar_community_belfast Europe - Otta Nottathil - bible_fest_syro_malabar_community_belfast,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|